Short Vartha - Malayalam News

2024-25 സാമ്പത്തിക വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റ് ജൂലൈ അവസാനം

ബജറ്റ് അവതരണത്തിന് മുന്നോടിയായി വ്യാപാര സംഘടന പ്രതിധിനിധികളുമായി ജൂണ്‍ 20 ഓടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പണപ്പെരുപ്പം ഉയരാതെ വളര്‍ച്ച ലക്ഷ്യമിട്ടുള്ള നടപടികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. ഭാവിയില്‍ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി ഉയര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.