Short Vartha - Malayalam News

2024-25 ലെ കേന്ദ്ര ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും

2024-25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെയാകും ബജറ്റ് സമ്മേളനം നടക്കുക. പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനുള്ള തീയതി സംബന്ധിച്ച കേന്ദ്രസർക്കാരിൻ്റെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചതായി അറിയിച്ചത്. മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ചിരുന്നു.