24 മണിക്കൂറിനുള്ളില്‍ തായ്‌വാനില്‍ രണ്ട് ഭൂചലനങ്ങളാണ് ഉണ്ടായത്. ഭൂചലനത്തില്‍ തലസ്ഥാനമായ തായ്പെയില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 9.7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ തായ്‌വാനിലെ ഹുവാലിയനില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തയ്‌വാനില്‍ അനുഭവപ്പെട്ടത് 80 ലധികം ഭൂചലനങ്ങൾ
തിങ്കളാഴ്ച രാത്രി മുതല്‍ ചൊവാഴ്ച പുലർച്ചെ വരെ തയ്‌വാന്റെ കിഴക്കൻ തീരത്താണ് ഭൂചലനങ്ങൾ ഉണ്ടായത്. ഏറ്റവും ശക്തിയേറിയ ഭൂചലനം റിക്ടർ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഗ്രാമീണ കിഴക്കൻ മേഖലകളിലാണ് ഭൂചലനങ്ങളിൽ അധികവും ഉണ്ടായത്, സംഭവത്തിൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1999 ൽ റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടായിരത്തിലധികം പേര്‍ മരിച്ചിരുന്നു.
തായ്‌വാനിൽ ഭൂചലനം: 5.5 തീവ്രത രേഖപ്പെടുത്തി
കിഴക്കൻ തായ്‌വാനിലെ ഹുവാലിയൻ കൗണ്ടിയിലാണ് ഇന്ന് വൈകുന്നേരം റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 9 മിനിറ്റിനുള്ളിൽ അഞ്ച് ഭൂചലനങ്ങളാണ് ഹുവാലിയനെ ബാധിച്ചത്. ഏപ്രിൽ 3ന് തായ്‌വാൻ്റെ കിഴക്കൻ തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ നാല് പേർ മരിക്കുകയും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തായ്‌വാന്‍ ഭൂചലനം; ഏഴ് മരണം, 700ലേറെ പേര്‍ക്ക് പരിക്ക്
കഴിഞ്ഞ 25 വര്‍ഷത്തിനിടെ തായ്‌വാനില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ജപ്പാനിലും ഫിലിപ്പെന്‍സിലും സുനാമി മുന്നറിയിപ്പ് നല്‍കി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തായ്‌വാനില്‍ 1999ല്‍ ഉണ്ടായ ഭൂചലനത്തില്‍ 2500ലധികം ആളുകള്‍ കൊല്ലപ്പെടുകയും 1300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തായ്‌വാനില്‍ ശക്തമായ ഭൂചലനം
റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ തായ്‌വാനില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് സീസ്മോളജി സെന്റര്‍ വ്യക്തമാക്കി. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഹൗളിയന്‍ സിറ്റിയില്‍ നിന്നും 18 കിലോമീറ്റര്‍ തെക്കു മാറി 34.8 കിലോമീറ്റര്‍ ആഴത്തിലാണ്. ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മൂന്നു മീറ്റര്‍ ഉയരത്തില്‍ വരെ സുനാമി തിരകള്‍ എത്തിയേക്കും.
ഇന്ത്യക്കാരെക്കുറിച്ച് വംശീയ പരാമർശം: മാപ്പ് പറഞ്ഞ് തായ്‌വാൻ മന്ത്രി
വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ളവരുടെ ചർമ്മത്തിന്‍റെ നിറവും ഭക്ഷണ ശീലങ്ങളും നമ്മുടേതിനോട് സാമ്യം ഉളളതിനാല്‍ ഇവിടെ നിന്നുളള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലാണ് മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് തായ്‌വാൻ തൊഴിൽ മന്ത്രി ഹ്‌സു മിംഗ് ചുൻ വിവാദ പരാമര്‍ശം നടത്തിയത്. കുടിയേറ്റ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ചർമ്മത്തിന്‍റെ നിറവും വംശവും മാനദണ്ഡമാക്കരുതെന്ന് പറഞ്ഞ് പ്രതിപക്ഷം പ്രസ്താവനയ്ക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
തായ്‌വാനില്‍ തൊഴിലാളികളുടെ ക്ഷാമം: ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കരാറില്‍ ഒപ്പിട്ടു
കൃഷി, മാനുഫാക്ചറിങ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളില്‍ തായ്‌വാന്‍ തൊഴിലാളികളുടെ ക്ഷാമം നേരിടുന്നതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടത്. ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ള തൊഴിലാളികള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുക. കരാര്‍ പ്രകാരം തായ്‌വാന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യന്‍ തൊഴിലാളികളെ പരിശീലിപ്പിക്കുമെന്നും റിക്രൂട്ട് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
തായ്‌വാന്‍ തിരഞ്ഞെടുപ്പില്‍ തുടർച്ചയായ മൂന്നാം തവണയും DPP യ്ക്ക് ജയം
തായ്‌വാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചൈന വിരുദ്ധ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി ( DPP ) അധികാരത്തിൽ തുടരും. ലായ് ചിങ് തെയാണ് പ്രസിഡന്റ് ആകുക. അമേരിക്കന്‍ അനുകൂല പാർട്ടിയായ DPP അതിര്‍ത്തിയെപ്പറ്റിയുള്ള ചൈനയുടെ വാദങ്ങളെ എതിർക്കുന്ന പാർട്ടിയാണ്.