Short Vartha - Malayalam News

തയ്‌വാനില്‍ അനുഭവപ്പെട്ടത് 80 ലധികം ഭൂചലനങ്ങൾ

തിങ്കളാഴ്ച രാത്രി മുതല്‍ ചൊവാഴ്ച പുലർച്ചെ വരെ തയ്‌വാന്റെ കിഴക്കൻ തീരത്താണ് ഭൂചലനങ്ങൾ ഉണ്ടായത്. ഏറ്റവും ശക്തിയേറിയ ഭൂചലനം റിക്ടർ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഗ്രാമീണ കിഴക്കൻ മേഖലകളിലാണ് ഭൂചലനങ്ങളിൽ അധികവും ഉണ്ടായത്, സംഭവത്തിൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1999 ൽ റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടായിരത്തിലധികം പേര്‍ മരിച്ചിരുന്നു.