Short Vartha - Malayalam News

തായ്‌വാനിൽ ഭൂചലനം: 5.5 തീവ്രത രേഖപ്പെടുത്തി

കിഴക്കൻ തായ്‌വാനിലെ ഹുവാലിയൻ കൗണ്ടിയിലാണ് ഇന്ന് വൈകുന്നേരം റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 9 മിനിറ്റിനുള്ളിൽ അഞ്ച് ഭൂചലനങ്ങളാണ് ഹുവാലിയനെ ബാധിച്ചത്. ഏപ്രിൽ 3ന് തായ്‌വാൻ്റെ കിഴക്കൻ തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ നാല് പേർ മരിക്കുകയും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.