Short Vartha - Malayalam News

റഷ്യയിൽ വൻ ഭൂചലനം; അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു

റഷ്യയില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് ഉണ്ടായത്. രാജ്യത്തെ കിഴക്കന്‍ പ്രദേശമായ കാംചത്ക മേഖലയിലുണ്ടായ ഭൂചലനത്തിന്റെ ശക്തിയില്‍ ഷിവേലുച്ച് എന്ന അഗ്നിപര്‍വതം പൊട്ടിത്തെറിക്കുകയും ചെയ്തു. കാംചത്ക മേഖലയുടെ കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പില്‍ നിന്ന് 51 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഭൂചലനത്തിലോ അഗ്നിപര്‍വത സ്‌ഫോടനത്തിലോ ആർക്കും പരുക്കേറ്റതായി റിപോര്‍ട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് US ദേശീയ സുനാമി മുന്നറിയിപ്പു കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.