Short Vartha - Malayalam News

മലപ്പുറത്ത് പ്രകമ്പനം; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മലപ്പുറം ജില്ലയിലെ അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. അമരമ്പലം പൂക്കോട്ടുംപാടത്ത് 15ാം വാര്‍ഡില്‍ അച്ചാര്‍ കമ്പനി, പന്നിക്കോട് ഭാഗങ്ങളിലാണ് ചെറിയ രീതിയില്‍ പ്രകമ്പനം ഉണ്ടായത്. രാവിലെ 10.45ഓടെ ഇടിമുഴക്കം പോലെ ശബ്ദമുണ്ടാകുകയും വീടിന്റെ ജനലുകളില്‍ തരിപ്പ് അനുഭവപ്പെടുകയും ചെയ്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ അപകടങ്ങളോ മറ്റ് നാശനഷ്ടമോ ഉണ്ടായിട്ടില്ല. പഞ്ചായത്ത് അധികൃതരും പൂക്കോട്ടുംപാടം പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ ഇത് ഭൂചലനമാണെന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല.