Short Vartha - Malayalam News

നിപ: ഹൈയെസ്റ്റ് റിസ്‌കില്‍ 26 പേര്‍; 13 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ്

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ട 13 പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നിലവില്‍ ഹൈ റിസ്‌ക് കാറ്റഗറിക്ക് മുകളിലുള്ള ഹൈയെസ്റ്റ് റിസ്‌കിലുള്ള 26 പേര്‍ക്ക് പ്രതിരോധമരുന്ന് നല്‍കി നിരീക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു. മരിച്ച വിദ്യാര്‍ത്ഥിയ്ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ച ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവരെയാണ് ഹൈയെസ്റ്റ് റിസ്‌കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.