Short Vartha - Malayalam News

തായ്‌വാനില്‍ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി

24 മണിക്കൂറിനുള്ളില്‍ തായ്‌വാനില്‍ രണ്ട് ഭൂചലനങ്ങളാണ് ഉണ്ടായത്. ഭൂചലനത്തില്‍ തലസ്ഥാനമായ തായ്പെയില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 9.7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ തായ്‌വാനിലെ ഹുവാലിയനില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.