Short Vartha - Malayalam News

ജമ്മുകശ്മീരിലെ ബരാമുള്ളയില്‍ ഭൂചലനം

ജമ്മുകശ്മീരിലെ ബരാമുള്ളയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച് ഉച്ചയ്ക്ക് 12.26 ഓടെയാണ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. ഏകദേശം 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. അതേസമയം ഭൂചലനത്തില്‍ ഇതുവരെ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.