Short Vartha - Malayalam News

തൃശൂരും പാലക്കാടും വീണ്ടും ഭൂചലനം

തൃശൂർ, പാലക്കാട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെ 3:55നാണ് ഭൂചലനം ഉണ്ടായത്. തൃശൂരിൽ കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലും പാലക്കാട് ജില്ലയിൽ തൃത്താല, തിരുമറ്റിക്കോട്, ആനക്കര തുടങ്ങിയ പ്രദേശങ്ങളിലുമാണ് പ്രകമ്പനം ഉണ്ടായത്. ഭൂചലനം ഏതാനും സെക്കന്റുകളോളം നീണ്ടു നിന്നു. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.