Short Vartha - Malayalam News

തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ഭൂചലനം

ഇന്ന് രാവിലെ 8:15നാണ് ശക്തമായ പ്രകമ്പനത്തോടൊപ്പം ഭൂമി കുലുങ്ങുന്നതായി അനുഭവപ്പെട്ടത്. കുന്നംകുളം, വേലൂര്‍, എരുമപ്പെട്ടി, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലാണ് മൂന്ന് മുതല്‍ നാല് സെക്കന്റ് വരെ നീണ്ടുനിന്ന പ്രകമ്പനം ഉണ്ടായത്. വീടുകളില്‍ ഇരുന്ന പാത്രങ്ങളും മറ്റുപകരണങ്ങളും ഉള്‍പ്പെടെ താഴെ വീണു. ഭൂചലനം ഉണ്ടായ മേഖലകളില്‍ പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.