Short Vartha - Malayalam News

ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ് നല്‍കി

തെക്കന്‍ ജപ്പാനിലെ ക്യൂഷു ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ക്യൂഷുവിന്റെ കിഴക്കന്‍ തീരത്ത് ഏകദേശം 30 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ഭൂചലനത്തിന് പിന്നാലെ നിരവധി പ്രദേശങ്ങളില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഭൂകമ്പത്തില്‍ ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.