Short Vartha - Malayalam News

ജപ്പാനില്‍ അപൂര്‍വവും അപകടകാരിയുമായ ബാക്ടീരിയല്‍ അണുബാധ

രോഗബാധിതര്‍ ആയിരത്തിനടുത്ത് എത്തിയ സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം എന്ന അവസ്ഥയാണ് പടരുന്നത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കെടുത്താല്‍ 977 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊഴുപ്പ്, പേശികള്‍, ചര്‍മം എന്നിവയെ നശിപ്പിക്കുന്ന ടോക്‌സിനുകള്‍ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയല്‍ അണുബാധ ആയതുകൊണ്ടാണ് ഇതിനെ ഫ്‌ളെഷ് ഈറ്റിങ് ബാക്ടീരിയ എന്നുവിളിക്കുന്നത്.