Short Vartha - Malayalam News

തടി ഉപയോഗിച്ചുള്ള ആദ്യ സാറ്റ്‌ലൈറ്റ് വിക്ഷേപിക്കാനൊരുങ്ങി നാസയും ജപ്പാനും

ലിഗ്‌നോസാറ്റ് എന്ന് പേരിട്ടിരിക്കുന്ന സാറ്റ്‌ലൈറ്റ് അടുത്ത മാസം നാസയുടെ സഹായത്തോടെ വിക്ഷേപിക്കുമെന്നാണ് ജപ്പാന്‍ അറിയിച്ചിരിക്കുന്നത്. മംഗോളിയന്‍വുഡ് കൊണ്ടാണ് സാറ്റ്‌ലൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദപരമായ ഉപഗ്രമായതിനാല്‍ ബഹിരാകാശ മാലിന്യം എന്ന അപകടം ഒരുപരിധിവരെ ഇല്ലാതാക്കാന്‍ ലിഗ്‌നോസാറ്റിന് കഴിയുമെന്നാണ് ജപ്പാനിലെ ഗവേഷകര്‍ പറയുന്നത്.