Short Vartha - Malayalam News

രാജി പ്രഖ്യാപിച്ച് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ

ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ സെപ്റ്റംബറില്‍ സ്ഥാനമൊഴിയുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിരന്തര അഴിമതി ആരോപണങ്ങളും വിവാദങ്ങളും മൂലം ജനപ്രീതി ഇടിഞ്ഞത് കണക്കിലെടുത്താണ് കിഷിദോ സ്ഥാനമൊഴിയുന്നത്. ഭരണകക്ഷി നേതൃത്വം ഒഴിയുന്നുവെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനും കിഷിദ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു.