Short Vartha - Malayalam News

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

ബംഗ്ലദേശ് സര്‍ക്കാരിനെതിരായ പ്രക്ഷോഭം രൂക്ഷമായതോടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതായി റിപ്പോര്‍ട്ട്. ധാക്കയിലെ ഔദ്യോഗിക വസതിയില്‍നിന്നു ഹസീന സൈനിക ഹെലികോപ്റ്ററില്‍ സുരക്ഷിത കേന്ദ്രത്തിലേക്കു മാറിയതായാണ് വിവരം. ഹസീനയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി പ്രതിഷേധിച്ചു. 1971ലെ ബംഗ്ലദേശ് വിമോചനയുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെത്തുടര്‍ന്നായിരുന്നു രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.