Short Vartha - Malayalam News

കറാച്ചിയില്‍ ജപ്പാന്‍ പൗരന്മാര്‍ സഞ്ചരിച്ച വാനിനുനേരെ ചാവേറാക്രമണം

ലാന്ധിയിലെ മുര്‍താസ ചോരാംഗിക്ക് സമീപമുള്ള റോഡിലാണ് ആക്രമണമുണ്ടായത്. ചാവേറാക്രമണത്തില്‍ സുസുക്കി മോട്ടോഴ്‌സിന്റെ അഞ്ച് ജാപ്പനീസ് പൗരന്മാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ചെയ്തു. ജാപ്പനീസ് പൗരന്‍മാര്‍ സഞ്ചരിച്ച വാനില്‍ വാഹനം ഇടിപ്പിക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെയും സുരക്ഷസേന വധിച്ചു.