Short Vartha - Malayalam News

മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമായ ഡോ. മുഹമ്മദ് യൂനുസ് നയിക്കും. രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ശക്തനായ വിമര്‍ശകനാണ് യൂനുസ്. സര്‍ക്കാരിലെ മറ്റ് അംഗങ്ങളെയും ഉടന്‍ തന്നെ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രതിഷേധത്തിന് പിന്നാലെ രാജ്യം വിട്ട ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയില്‍ തുടരുകയാണ്.