കോംഗോയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജൂഡിത്ത് സുമിന്‍വ ടുലുക ചുമതലയേറ്റു
രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ടുലുക ആദ്യ പ്രസംഗത്തില്‍ പറഞ്ഞു. ഡെമോക്രാറ്റിക് ഓഫ് റിപ്പബ്ലിക് ഓഫ് കോംഗോയുടെ മുന്‍ ആസൂത്രണ മന്ത്രിയായിരുന്നു ജൂഡിത്ത് സുമിന്‍വ ടുലുക. ദീര്‍ഘകാലമായി ആഭ്യന്തര കലാപം നടക്കുന്ന കോംഗോയില്‍ ഇതുവരെ 70 ലക്ഷം പേരാണ് അഭയാര്‍ത്ഥികളായത്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ കോംഗോയില്‍ സംഘര്‍ഷം മൂലം ഏഴ് ദശലക്ഷം ആളുകള്‍ കുടിയിറക്കപ്പെട്ടുവെന്നാണ് UNന്റെ കണക്കുകളില്‍ വ്യക്തമാക്കുന്നത്.
Related News
ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി ഷിഗെരു ഇഷിബ
ജപ്പാന്റെ 102ാമത് പ്രധാനമന്ത്രിയായി ഷിഗെരു ഇഷിബ തിരഞ്ഞെടുക്കപ്പെട്ടു. ഫ്യൂമിയോ കിഷിദയുടെ പിന്‍ഗാമിയായാണ് സ്ഥാനമേല്‍ക്കുന്നത്. ഷിഗെരു ഇഷിബ ഒക്ടോബര്‍ ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചത്.
രാജി പ്രഖ്യാപിച്ച് ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ
ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ സെപ്റ്റംബറില്‍ സ്ഥാനമൊഴിയുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിരന്തര അഴിമതി ആരോപണങ്ങളും വിവാദങ്ങളും മൂലം ജനപ്രീതി ഇടിഞ്ഞത് കണക്കിലെടുത്താണ് കിഷിദോ സ്ഥാനമൊഴിയുന്നത്. ഭരണകക്ഷി നേതൃത്വം ഒഴിയുന്നുവെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനും കിഷിദ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു.
ദുരന്ത മേഖലയില്‍ ഞായറാഴ്ച ജനകീയ തിരച്ചില്‍
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളില്‍ നാളെ തിരച്ചില്‍ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍, തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
കോംഗോയില്‍ മങ്കിപോക്സ് വ്യാപനം; ഇതുവരെ 511 മരണം
കോംഗോയില്‍ ഈ വര്‍ഷം മാത്രം 14000ത്തിലേറെ പേര്‍ക്കാണ് എംപോക്സ് അഥവാ മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് WHOയുടെ ഡയറക്ടര്‍ ടെഡ്രോസ് അദാനോം പറഞ്ഞു. കോംഗോയുടെ അയല്‍ രാജ്യങ്ങളായ കെനിയ, റുവാന്‍ഡ, ഉഗാണ്ട എന്നിവിടങ്ങളിലും രോഗവ്യാപനമുണ്ട്. ഈ സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് WHOയില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമായ ഡോ. മുഹമ്മദ് യൂനുസ് നയിക്കും. രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ശക്തനായ വിമര്‍ശകനാണ് യൂനുസ്. സര്‍ക്കാരിലെ മറ്റ് അംഗങ്ങളെയും ഉടന്‍ തന്നെ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രതിഷേധത്തിന് പിന്നാലെ രാജ്യം വിട്ട ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയില്‍ തുടരുകയാണ്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു
ബംഗ്ലദേശ് സര്‍ക്കാരിനെതിരായ പ്രക്ഷോഭം രൂക്ഷമായതോടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതായി റിപ്പോര്‍ട്ട്. ധാക്കയിലെ ഔദ്യോഗിക വസതിയില്‍നിന്നു ഹസീന സൈനിക ഹെലികോപ്റ്ററില്‍ സുരക്ഷിത കേന്ദ്രത്തിലേക്കു മാറിയതായാണ് വിവരം. ഹസീനയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി പ്രതിഷേധിച്ചു. 1971ലെ ബംഗ്ലദേശ് വിമോചനയുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെത്തുടര്‍ന്നായിരുന്നു രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.