Short Vartha - Malayalam News

തായ്‌വാന് പിന്നാലെ ജപ്പാനിലും ഭൂചലനം

ജപ്പാനിലെ ഹോണ്‍ഷുവിലെ കിഴക്കന്‍ തീരത്ത് ഫുകുഷിമ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഭൂകമ്പത്തില്‍ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ അയല്‍ പ്രദേശമായ തായ്‌വാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഒമ്പത് പേര്‍ മരണപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.