Short Vartha - Malayalam News

ജമ്മുകശ്മീരിൽ ഭൂചലനം; മിനിറ്റുകൾക്കിടെ രണ്ട് തവണ പ്രകമ്പനമുണ്ടായി

ജമ്മുകശ്മീരിലെ ബാരമുള്ളയിലാണ് ഭൂചലനമുണ്ടായത്. ഇന്ന് പുലർച്ചെ മിനിറ്റുകൾക്കിടെ രണ്ട് തവണ പ്രകമ്പനമുണ്ടായി. റിക്ടർ സ്കെയിലിൽ 4.9 ഉം 4.8 ഉം രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നേരിയ ഭൂചലനമാണുണ്ടായതെന്നും ആശങ്കപ്പടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.