Short Vartha - Malayalam News

ജപ്പാനില്‍ അപകടകാരിയായ ബാക്ടീരിയല്‍ അണുബാധ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്

സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം എന്ന് അറിയപ്പെടുന്ന രോഗമാണ് ആശങ്ക പടര്‍ത്തി വ്യാപിച്ചു കൊണ്ടിരിക്കുന്നത്. രോഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം 941 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കില്‍ ഈ വര്‍ഷം രണ്ട് മാസത്തിനുള്ളില്‍ മാത്രം 378 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.