Short Vartha - Malayalam News

തങ്ങളുടെ മൂണ്‍ ലാന്‍ഡര്‍ ചാന്ദ്രരാത്രി അതിജീവിച്ചതായി ജപ്പാന്‍ ബഹിരാകാശ ഏജന്‍സി

ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന രണ്ടാമത്തെ ചാന്ദ്ര രാത്രിയെ മൂണ്‍ ലാന്‍ഡര്‍ അതിജീവിച്ചുവെന്നാണ് ജപ്പാന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചത്. രണ്ടാഴ്ച നീളുന്ന ചന്ദ്രനിലെ രാത്രിയിലെ കടുത്ത ശൈത്യത്തെ അതിജീവിക്കും വിധം രൂപകല്‍പന ചെയ്യപ്പെട്ടിട്ടില്ലാത്ത പേടകമാണ് വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങിയതെന്നും അധികൃതര്‍ വ്യക്തമാക്കി. ചന്ദ്രനില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പേടകം ഭൂമിയിലേക്ക് അയക്കുകയും ചെയ്തു.