Short Vartha - Malayalam News

ജപ്പാനിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു

ജപ്പാനിലെ സ്വകാര്യ കമ്പനി സ്പേസ് വണ്‍ നിര്‍മിച്ച കെയ്റോസ് എന്ന റോക്കറ്റാണ് വിക്ഷേപണത്തിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ ആദ്യ റോക്കറ്റായിരുന്നു ഇത്. പടിഞ്ഞാറന്‍ ജപ്പാനിലെ കി പെനിന്‍സുല വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു റോക്കറ്റ് വിക്ഷേപിച്ചത്. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.