Short Vartha - Malayalam News

ഇന്ത്യക്കാരെക്കുറിച്ച് വംശീയ പരാമർശം: മാപ്പ് പറഞ്ഞ് തായ്‌വാൻ മന്ത്രി

വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ളവരുടെ ചർമ്മത്തിന്‍റെ നിറവും ഭക്ഷണ ശീലങ്ങളും നമ്മുടേതിനോട് സാമ്യം ഉളളതിനാല്‍ ഇവിടെ നിന്നുളള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലാണ് മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് തായ്‌വാൻ തൊഴിൽ മന്ത്രി ഹ്‌സു മിംഗ് ചുൻ വിവാദ പരാമര്‍ശം നടത്തിയത്. കുടിയേറ്റ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ചർമ്മത്തിന്‍റെ നിറവും വംശവും മാനദണ്ഡമാക്കരുതെന്ന് പറഞ്ഞ് പ്രതിപക്ഷം പ്രസ്താവനയ്ക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.