Short Vartha - Malayalam News

തായ്‌വാനില്‍ തൊഴിലാളികളുടെ ക്ഷാമം: ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കരാറില്‍ ഒപ്പിട്ടു

കൃഷി, മാനുഫാക്ചറിങ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളില്‍ തായ്‌വാന്‍ തൊഴിലാളികളുടെ ക്ഷാമം നേരിടുന്നതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടത്. ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ള തൊഴിലാളികള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുക. കരാര്‍ പ്രകാരം തായ്‌വാന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യന്‍ തൊഴിലാളികളെ പരിശീലിപ്പിക്കുമെന്നും റിക്രൂട്ട് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.