Short Vartha - Malayalam News

തായ്‌വാന്‍ ഭൂചലനം; ഏഴ് മരണം, 700ലേറെ പേര്‍ക്ക് പരിക്ക്

കഴിഞ്ഞ 25 വര്‍ഷത്തിനിടെ തായ്‌വാനില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ജപ്പാനിലും ഫിലിപ്പെന്‍സിലും സുനാമി മുന്നറിയിപ്പ് നല്‍കി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തായ്‌വാനില്‍ 1999ല്‍ ഉണ്ടായ ഭൂചലനത്തില്‍ 2500ലധികം ആളുകള്‍ കൊല്ലപ്പെടുകയും 1300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.