കേരള യൂണിവേഴ്സിറ്റിയില്‍ സെനറ്റ് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; KSU- SFI പ്രവര്‍ത്തകര്‍ ഏറ്റുമുട്ടല്‍
യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളില്‍ SFIയ്യും സെനറ്റ് തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ KSUവും ആണ് വിജയിച്ചത്. KSUവിന്റെ ജയം റിസര്‍വേഷന്‍ സീറ്റുകളിലാണ്. രജിസ്ട്രാറുടെ സഹായത്തോടെ KSU തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ചാണ് ഏറ്റുമുട്ടലുണ്ടായത്. 15 ബാലറ്റ് പേപ്പറുകള്‍ കാണാതായതോടെ തിരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു.
കേരള സർവകലാശാല സെനറ്റ്: ഗവർണർക്കെതിരെ SFI നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
കേരള സർവകലാശാല സെനറ്റിലേക്ക് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചവർ യോഗ്യരായവർ അല്ലെന്ന് ആരോപിച്ച് SFI ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ആരോപണത്തിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നോട്ടീസ് അയച്ചു. നേരത്തെ സെനറ്റിലേക്ക് ഗവർണർ നൽകിയ ശുപാർശ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഗവർണർ വീണ്ടും സെനറ്റിലേക്ക് പുതിയ ആളുകളെ നാമനിർദേശം ചെയ്തത്.
ഇടിമുറിയിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനമല്ല SFI എന്ന് മുഖ്യമന്ത്രി
നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കിയ മുഖ്യമന്ത്രി SFIയെ അധിക്ഷേപിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുവെന്ന് പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊലചെയ്യപ്പെട്ടവരില്‍ അധികവും SFI പ്രവര്‍ത്തകരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരമൊരു അനുഭവം KSUവിന് പറയാനുണ്ടോ എന്നും ചോദിച്ചു. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഒരു പ്രത്യേക വിദ്യാര്‍ത്ഥി സംഘടനയെ താറടിച്ച് കാണിക്കുന്ന കാഴ്ചപ്പാട് പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ SFI നടത്തിയത് പ്രതിഷേധമല്ല ആക്രമണമാണെന്ന് ഗവര്‍ണര്‍
SFI തനിക്കെതിരെ നടത്തിയ് പ്രതിഷേധത്തെ കുറിച്ച് രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കും എതിര്‍ അഭിപ്രായങ്ങള്‍ക്കും ജനാധിപത്യത്തില്‍ സ്ഥാനമുണ്ടെന്നും പക്ഷെ അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഗവര്‍ണറും SFIയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടിരുന്നു.
കലോത്സവത്തിനിടെ സംഘര്‍ഷം; SFI- KSU പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കേരള സര്‍വകലാശാല കലോത്സവത്തിന്റെ വേദിയായ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലാണ് ഇന്നലെ SFI- KSU പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. KSU പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് SFI ജില്ലാ ഭാരവാഹികള്‍ അടക്കമുള്ള SFI പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു. കലോത്സവേദിയില്‍ ഇടിച്ചു കയറിയതിനാണ് KSU പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിയടക്കം വെറ്ററിനറി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തിന് ഉത്തരവാദിയാണെന്ന് കെ.സി. വേണുഗോപാല്‍ MP
SFI വിദ്യാര്‍ത്ഥി സംഘടനയെ ക്രിമിനല്‍ സംഘമായി വളര്‍ത്തിയതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഹോസ്റ്റല്‍ CPM പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അഴിമതികളില്‍ നിന്നും ശ്രദ്ധ മാറ്റാന്‍ പിണറായി വിജയന്‍ SFI വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നതായും AICC ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
സംസ്ഥാനത്ത് വിദേശ സർവകലാശാലകള്‍ അനുവദിക്കരുതെന്ന് SFI സംസ്ഥാന പ്രസിഡന്റ് അനുശ്രീ
ആശങ്ക സർക്കാരിനെ അറിയിക്കുമെന്നും അനുശ്രീ വ്യക്തമാക്കി. വിദേശ വിദ്യാർഥികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുക, വിദ്യാഭ്യാസത്തിന് ആയി കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആണ് വിദേശ സർവകലാശാലാ കാംപസുകൾ കൊണ്ടു വരുന്നതിനുളള സാധ്യത സംസ്ഥാന സർക്കാർ അന്വേഷിക്കുന്നത്.
വിദ്യാർഥി പ്രതിഷേധം: ഫെബ്രുവരി 4 വരെ കോഴിക്കോട് NIT അടച്ചിടുന്നു
വിവാദമായ രീതിയില്‍ ഇന്ത്യയുടെ ഭൂപടം വരച്ചതിന് എതിരെ പ്രതിഷേധിച്ച ദളിത് വിദ്യാർഥിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടി അധികൃതർ മരവിപ്പിച്ചു. വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത നടപടിയില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ക്യാംപസില്‍ SFI നടത്തിയ മാർച്ചിൽ സംഘർഷവുമുണ്ടായി.
മഹാരാജാസ് കോളേജിലെ സംഘര്‍ഷം ; 21 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയാണ് 13 KSU - ഫ്രട്ടേണിറ്റി പ്രവർത്തകരെയും എട്ട് SFI പ്രവര്‍ത്തകരെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഈ കാലയളവിൽ വിദ്യാർത്ഥികൾ ക്യാംപസിനുള്ളിൽ പ്രവേശിക്കരുതെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന്റെ ഉത്തരവില്‍ പറയുന്നു.
മഹാരാജാസ് കോളേജില്‍ SFI നേതാവിന് കുത്തേറ്റു
വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ നടന്ന ആക്രമണത്തിൽ SFI യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് പരിക്കേറ്റത്. KSU-ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് FIR.