Short Vartha - Malayalam News

കലോത്സവത്തിനിടെ സംഘര്‍ഷം; SFI- KSU പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരള സര്‍വകലാശാല കലോത്സവത്തിന്റെ വേദിയായ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലാണ് ഇന്നലെ SFI- KSU പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. KSU പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് SFI ജില്ലാ ഭാരവാഹികള്‍ അടക്കമുള്ള SFI പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു. കലോത്സവേദിയില്‍ ഇടിച്ചു കയറിയതിനാണ് KSU പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.