Short Vartha - Malayalam News

മുഖ്യമന്ത്രിയടക്കം വെറ്ററിനറി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തിന് ഉത്തരവാദിയാണെന്ന് കെ.സി. വേണുഗോപാല്‍ MP

SFI വിദ്യാര്‍ത്ഥി സംഘടനയെ ക്രിമിനല്‍ സംഘമായി വളര്‍ത്തിയതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഹോസ്റ്റല്‍ CPM പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അഴിമതികളില്‍ നിന്നും ശ്രദ്ധ മാറ്റാന്‍ പിണറായി വിജയന്‍ SFI വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നതായും AICC ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.