Short Vartha - Malayalam News

ഇടിമുറിയിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനമല്ല SFI എന്ന് മുഖ്യമന്ത്രി

നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കിയ മുഖ്യമന്ത്രി SFIയെ അധിക്ഷേപിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുവെന്ന് പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊലചെയ്യപ്പെട്ടവരില്‍ അധികവും SFI പ്രവര്‍ത്തകരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരമൊരു അനുഭവം KSUവിന് പറയാനുണ്ടോ എന്നും ചോദിച്ചു. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഒരു പ്രത്യേക വിദ്യാര്‍ത്ഥി സംഘടനയെ താറടിച്ച് കാണിക്കുന്ന കാഴ്ചപ്പാട് പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.