ഇന്ത്യയിലേക്ക് ഹില്‍സ മത്സ്യക്കയറ്റുമതി നിരോധിച്ച് ബംഗ്ലാദേശ്
ദുര്‍ഗാപൂജ ആഘോഷങ്ങള്‍ അടുത്തതിനെ തുടര്‍ന്നാണ് ഇന്ത്യയിലേക്കുള്ള ഹില്‍സ മത്സ്യക്കയറ്റുമതിക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുര്‍ഗ പൂജയുള്‍പ്പെടെയുള്ള ആഘോഷവേളകളിലെ വിശിഷ്ട വിഭവങ്ങളിലൊന്നാണ് ഹില്‍സ മത്സ്യം. അതിനാല്‍ പ്രാദേശിക ഉപഭോക്താക്കള്‍ക്ക് വേണ്ടത്ര മത്സ്യലഭ്യത ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ദുര്‍ഗാപൂജ സമയത്ത് ഇന്ത്യയിലേക്കുള്ള ഇലിഷ് അഥവാ പദ്മ ഹില്‍സ കയറ്റുമതി നിര്‍ത്തിവെയ്ക്കാന്‍ വാണിജ്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സവാളയുടെ കയറ്റുമതി നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ ഭാഗികമായി പിൻവലിക്കുന്നു
മഹാരാഷ്ട്രയിൽ നിന്നും ആറ് രാജ്യങ്ങളിലേക്ക് 99,500 ടൺ സവാള കയറ്റുമതി നടത്താൻ സർക്കാർ അനുമതി നല്‍കി. കഴിഞ്ഞ വിളവെടുപ്പ് സീസണിൽ കാലാവസ്ഥാ വ്യതിയാനം മൂലം ഉല്‍പ്പാദനത്തിൽ കനത്ത ഇടിവ് നേരിട്ടതിനാല്‍ രാജ്യത്ത് സവാള വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതോടെ ആഭ്യന്തര വിപണിയിൽ വില പിടിച്ചുനിറുത്തുന്നതിന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം സവാളയുടെ കയറ്റുമതിക്ക് ഡിസംബറില്‍ നിരോധനം ഏർപ്പെടുത്തുക ആയിരുന്നു.Read More
ഉള്ളി കയറ്റുമതി നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രം
ഡിസംബറില്‍ ഏര്‍പ്പെടുത്തിയ ഉള്ളി കയറ്റുമതി നിരോധനം മാര്‍ച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടിയത്. കയറ്റുമതി നിരോധനത്തിന് മുന്‍പ് മഹാരാഷ്ട്രയില്‍ 4500 രൂപയായിരുന്ന 100 കിലോ ഉള്ളിയുടെ വില ഇപ്പോള്‍ 1200 രൂപയാണ്. തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന് ഉള്ളി വിലക്കയറ്റം മൂലമുള്ള വെല്ലുവിളി ഒഴിവാക്കാനാണ് കയറ്റുമതി നിരോധനം നീട്ടിയതെന്നും ഈ നടപടി അനാവശ്യമാണ് എന്നുമാണ് കയറ്റുമതിക്കാരുടെ വിമര്‍ശനം.
ചെങ്കടലിലെ സംഘര്‍ഷം: ഇന്ത്യയില്‍നിന്നുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രതിസന്ധി
ചെങ്കടലിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കപ്പലുകള്‍ റൂട്ട് മാറിപ്പോവുന്നതിനാല്‍ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയും പ്രതിസന്ധിയിലായിരിക്കുകയാണ്. കപ്പലുകള്‍ക്ക് കേപ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റി യൂറോപ്പിലെത്താന്‍ 6500 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ ചെലവ് വര്‍ധിച്ചു. ഇതിന് ആനുപാതികമായി വിലയും കൂടിയതിനാല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് വിദേശരാജ്യങ്ങള്‍ കുറച്ചിരിക്കുകയാണ്. ഇതാണ് പ്രതിസന്ധിയാവുന്നത്. Read More
കോഴിക്കോട് വിമാനത്താവളത്തിലെ കയറ്റുമതിയില്‍ നവംബറില്‍ വന്‍ ഇടിവ്
നവംബറില്‍ കോഴിക്കോട് നിന്ന് നടക്കേണ്ട പഴം, പച്ചക്കറി കയറ്റുമതി 682 ടണ്‍ ആയി കുറഞ്ഞു. അതേസമയം കൊച്ചിയില്‍ നിന്ന് 1,204 ടണ്‍ കയറ്റുമതിയാണ് നടന്നത്. കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ ചരക്കുകയറ്റുമതി വിലക്കാണ് തിരിച്ചടിയായത്.Read More
ഇ കൊമേഴ്‌സ് കയറ്റുമതിക്കായി ഗ്രീൻ ചാനൽ സൃഷ്ടിക്കാൻ ഒരുങ്ങി ഇന്ത്യ
ഇ കൊമേഴ്‌സ് കയറ്റുമതി സുഗമമാക്കുന്നതിന് കസ്റ്റംസ് നടപടിക്രമങ്ങൾ അടക്കമുളള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ വാണിജ്യ വകുപ്പ് റവന്യൂ വകുപ്പുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. വിമാനത്താവളങ്ങൾക്ക് സമീപത്തായി കയറ്റുമതി ക്ലിയറൻസ് വേഗത്തിലാക്കാന്‍ സോണുകൾ വികസിപ്പിക്കാനാണ് പദ്ധതി. 2030 ഓടെ 1 ട്രില്യൺ ഡോളർ ചരക്ക് കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
അരി കയറ്റുമതി ഗണ്യമായി കുറഞ്ഞതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി
ചെങ്കടലില്‍ യെമൻ ആസ്ഥാനമായുള്ള ഹൂതി ഭീകരര്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുളള ഇന്ത്യയുടെ അരി കയറ്റുമതിയില്‍ തടസ്സം നേരിട്ടിരിക്കുകയാണ്. ഡിസംബറിലെ കയറ്റുമതി കണക്കുകൾ പുറത്തുവന്നതിന് ശേഷം ഇതുസംബന്ധിച്ച വ്യക്തമായ ചിത്രം പുറത്തുവരുമെന്നും കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
നവംബറില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവ്
വാണിജ്യാധിഷ്ഠിത കയറ്റുമതി 2.8 ശതമാനമാണ് ഇടിഞ്ഞത്. 2022 നവംബറില്‍ കയറ്റുമതി വരുമാനം 3,489 കോടി ഡോളറായിരുന്നത് ഇക്കൊല്ലം 3,390 കോടി ഡോളറിലേക്ക് ഇടിഞ്ഞു. വ്യാപാരക്കമ്മി നവംബറില്‍ 2,058 കോടി ഡോളറിലേക്ക് കുറഞ്ഞിട്ടുണ്ട്.
കേരളത്തില്‍ ആദ്യമായി മുട്ടയുടെ ചില്ലറവില ഏഴു രൂപ കടന്നു
തമിഴ്നാട്ടിലെ സേലം, നാമക്കൽ, തിരുപ്പൂർ ജില്ലകളിൽ നിന്നാണ് സംസ്ഥാനത്തേക്ക് പ്രധാനമായും മുട്ട എത്തുന്നത്. മുട്ടയുൽപാദനത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ.Read More