Short Vartha - Malayalam News

ഉള്ളി കയറ്റുമതി നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രം

ഡിസംബറില്‍ ഏര്‍പ്പെടുത്തിയ ഉള്ളി കയറ്റുമതി നിരോധനം മാര്‍ച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടിയത്. കയറ്റുമതി നിരോധനത്തിന് മുന്‍പ് മഹാരാഷ്ട്രയില്‍ 4500 രൂപയായിരുന്ന 100 കിലോ ഉള്ളിയുടെ വില ഇപ്പോള്‍ 1200 രൂപയാണ്. തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന് ഉള്ളി വിലക്കയറ്റം മൂലമുള്ള വെല്ലുവിളി ഒഴിവാക്കാനാണ് കയറ്റുമതി നിരോധനം നീട്ടിയതെന്നും ഈ നടപടി അനാവശ്യമാണ് എന്നുമാണ് കയറ്റുമതിക്കാരുടെ വിമര്‍ശനം.