കോഴിക്കോട് വിമാനത്താവളത്തിലെ കയറ്റുമതിയില്‍ നവംബറില്‍ വന്‍ ഇടിവ്

നവംബറില്‍ കോഴിക്കോട് നിന്ന് നടക്കേണ്ട പഴം, പച്ചക്കറി കയറ്റുമതി 682 ടണ്‍ ആയി കുറഞ്ഞു. അതേസമയം കൊച്ചിയില്‍ നിന്ന് 1,204 ടണ്‍ കയറ്റുമതിയാണ് നടന്നത്. കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ ചരക്കുകയറ്റുമതി വിലക്കാണ് തിരിച്ചടിയായത്. 2023 സെപ്തംബര്‍ ഒമ്പതിനാണ് കോഴിക്കോട് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തത്.
Tags : Export