Short Vartha - Malayalam News

സവാളയുടെ കയറ്റുമതി നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ ഭാഗികമായി പിൻവലിക്കുന്നു

മഹാരാഷ്ട്രയിൽ നിന്നും ആറ് രാജ്യങ്ങളിലേക്ക് 99,500 ടൺ സവാള കയറ്റുമതി നടത്താൻ സർക്കാർ അനുമതി നല്‍കി. കഴിഞ്ഞ വിളവെടുപ്പ് സീസണിൽ കാലാവസ്ഥാ വ്യതിയാനം മൂലം ഉല്‍പ്പാദനത്തിൽ കനത്ത ഇടിവ് നേരിട്ടതിനാല്‍ രാജ്യത്ത് സവാള വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതോടെ ആഭ്യന്തര വിപണിയിൽ വില പിടിച്ചുനിറുത്തുന്നതിന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം സവാളയുടെ കയറ്റുമതിക്ക് ഡിസംബറില്‍ നിരോധനം ഏർപ്പെടുത്തുക ആയിരുന്നു. ബംഗ്ളാദേശ്, UAE, ഭൂട്ടാൻ, ബെഹ്റിൻ, മൗറീഷ്യസ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും സവാള കയറ്റുമതി ചെയ്യുന്നത്.