Short Vartha - Malayalam News

ഉള്ളി കയറ്റുമതി നിരോധനം കേന്ദ്ര സർക്കാർ ഭാഗീകമായി നീക്കി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഉള്ളിയുടെ വില അനിയന്ത്രിതമായി ഉയർന്നതോടെയാണ് കേന്ദ്ര സർക്കാർ 2023 ഡിസംബറിൽ ഉള്ളി കയറ്റുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. ഉള്ളി ഉത്പാദനം പൂർവ സ്ഥിതിയിൽ ആയതോടെയാണ് നിയന്ത്രിത അളവിൽ ബംഗ്ലാദേശ്, ശ്രീലങ്ക, മൗറിഷ്യസ്, ബഹ്റൈന്‍, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തീരുമാനിച്ചത്.