Short Vartha - Malayalam News

സവാള കയറ്റുമതിയുടെ നിരോധനം മാർച്ച് 31 വരെ തുടരുമെന്ന് കേന്ദ്ര സർക്കാര്‍

കഴിഞ്ഞ ദിവസങ്ങളിൽ വിലക്ക് നീക്കാന്‍ സാധ്യതയുണ്ടെന്ന രീതിയില്‍ വാർത്ത വന്നതിനെ തുടർന്ന് സവാളയുടെ ഏറ്റവും വലിയ മൊത്ത വിതരണ പ്രദേശമായ മഹാരാഷ്ട്രയിലെ ലസാൽഗോണിൽ 40 ശതമാനത്തോളം വില കൂടാനുളള സാഹചര്യം ഉടലെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരോധനം നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്. 2023 ഡിസംബർ എട്ടിനാണ് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കയറ്റുമതിക്ക് നിരോധനം കൊണ്ടുവരുന്നത്.