ചെങ്കടലിലെ സംഘര്‍ഷം: ഇന്ത്യയില്‍നിന്നുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രതിസന്ധി

ചെങ്കടലിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കപ്പലുകള്‍ റൂട്ട് മാറിപ്പോവുന്നതിനാല്‍ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയും പ്രതിസന്ധിയിലായിരിക്കുകയാണ്. കപ്പലുകള്‍ക്ക് കേപ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റി യൂറോപ്പിലെത്താന്‍ 6500 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ ചെലവ് വര്‍ധിച്ചു. ഇതിന് ആനുപാതികമായി വിലയും കൂടിയതിനാല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് വിദേശരാജ്യങ്ങള്‍ കുറച്ചിരിക്കുകയാണ്. ഇതാണ് പ്രതിസന്ധിയാവുന്നത്. ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന ബസ്മതി അരിയുടെ വില വന്‍തോതില്‍ വര്‍ധിച്ചതോടെ പശ്ചിമേഷ്യയിലും അമേരിക്കയിലും യൂറോപ്പിലുമെല്ലാം ആവശ്യക്കാര്‍ കുറയുകയാണ്.