മെസിയും റൊണോള്‍ഡോയുമില്ല; ബാലന്‍ ഡി ഓര്‍ പട്ടിക പ്രസിദ്ധീകരിച്ചു
ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമില്ലാതെ ബാലന്‍ഡി ഓര്‍ പുരസ്‌കാരത്തിനുളള പട്ടിക പ്രസിദ്ധീകരിച്ചു. 2003ന് ശേഷം ഇതാദ്യമായാണ് ഇരു താരങ്ങളുമില്ലാതെ ബാലന്‍ ഡി ഓര്‍ പട്ടിക പുറത്തിറങ്ങുന്നത്. റൊണാള്‍ഡോ അഞ്ച് തവണവും മെസി എട്ടു തവണയുമാണ് പുരസ്‌കാരം നേടിയിട്ടുളളത്. ഒക്ടോബര്‍ 28നാണ് ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാര പ്രഖ്യാപനം.
യുട്യൂബില്‍ സ്വന്തം ചാനല്‍ തുടങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
UR എന്ന രണ്ടക്ഷരം വെച്ചാണ് ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചാനല്‍ തുടങ്ങിയത്. താരം തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഓരോ സെക്കന്റിലും ആയിരക്കണക്കിന് പേരാണ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്.
യൂട്യൂബ് ചാനലില്‍ ഫുട്ബോള്‍ മാത്രമായിരിക്കില്ല കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചു.
സൗദി സൂപ്പർ കപ്പ് ഫൈനൽ ഇന്ന്
സൗദി സൂപ്പർ കപ്പ് ഫൈനലിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ അൽ ഹിലാലിനെ നേരിടും. ഇന്ത്യൻ സമയം ഇന്ന് രാത്രി 9:45നാണ് മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലാണ് അൽ നസർ ഫൈനലിൽ എത്തിയത്. സെമിഫൈനലിൽ അൽ അഹ്‌ലി സൗദിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അൽ ഹിലാൽ ഫൈനലിൽ എത്തിയത്. അൽ ഹിലാൽ ആണ് നിലവിൽ സൗദി സൂപ്പർ കപ്പിലെ ചാമ്പ്യന്മാർ. 2020ലാണ് അൽ നസർ സൗദി സൂപ്പർ കപ്പിൽ അവസാനമായി ജേതാക്കളായത്. അൽ നസർ തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നത്.
യൂറോ കപ്പ്; തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി പോര്‍ച്ചുഗല്‍
ബെര്‍ണാഡോ സില്‍വയും ബ്രൂണോ ഫെര്‍മാണ്ടസുമാണ് പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്. തുര്‍ക്കി പ്രതിരോധ നിരയിലെ സാമെറ്റ് അകായ്ദിന്റെ സെല്‍ഫ് ഗോളാണ് പോര്‍ച്ചുഗലിന് മൂന്നാം ഗോളായത്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളിന് വഴിയൊരുക്കിയതിലൂടെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരമായി. ഈ മത്സരത്തോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സൗദി പ്രോ ലീഗ് ഫുട്ബോളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചു
അശ്ലീല ആംഗ്യം കാണിച്ചതിനായിരുന്നു വിലക്ക്. മുപ്പതിനായിരം റിയാല്‍ പിഴയും ചുമത്തിയിരുന്നു. വിലക്ക് അവസാനിച്ചതോടെ ഇനിയുള്ള മത്സരങ്ങളില്‍ താരത്തിന് പങ്കെടുക്കാം. കഴിഞ്ഞയാഴ്ച അല്‍ ശബാബിനെതിരായ 3- 2 വിജയത്തിനു ശേഷമായിരുന്നു മെസി എന്ന് വിളിച്ച് റൊണാള്‍ഡോയെ കാണികളില്‍ ഒരു വിഭാഗം പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ പ്രതികരണമായാണ് താരം അശ്ലീല ആംഗ്യം കാണിച്ചത്.
അശ്ലീല ആംഗ്യം കാണിച്ച സംഭവം; ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് മത്സര വിലക്ക്
സൗദി പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം കാണിച്ചതിനാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഒരു മത്സരത്തിന് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. 30,000 സൗദി റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. വ്യാഴാഴ്ച അല്‍ ഹസ്മിനെതിരെ നടക്കുന്ന മത്സരത്തിനാണ് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഡിസ്പ്ലിനറി ആന്റ് എത്തിക്‌സ് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച അല്‍ നസ്ര്‍- അല്‍ ഷബാബ് മത്സരത്തില്‍ മെസി എന്ന് ആര്‍ത്തുവിളിച്ച് ക്രിസ്റ്റ്യാനോയെ പ്രകോപിപ്പിച്ച ഷബാബ് ആരാധകര്‍ക്ക് നേരെയായിരുന്നു താരത്തിന്റെ അശ്ലീല ആംഗ്യം.
1000 ക്ലബ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്നലെ രാത്രി AFC ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഫീഹയ്‌ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ 1000ാമത്തെ ക്ലബ് മത്സരം. അല്‍ നസറിന് വേണ്ടി ഗോള്‍ നേടി എവേ മത്സരത്തില്‍ ജയിച്ചു കയറിയാണ് 1000ാമത്തെ മത്സരം ക്രിസ്റ്റ്യാനോ ആഘോഷമാക്കിയത്. സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ്, അല്‍ നസര്‍ എന്നീ ക്ലബുകള്‍ക്കു വേണ്ടി കളിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 1000 ക്ലബ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.
റൊണാൾഡോയ്ക്ക് പരിക്ക്: സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചു
ചൈനയിൽ നിശ്ചയിച്ചിരുന്ന രണ്ട് സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചതായാണ് സൗദി ക്ലബ് അൽ-നാസർ അറിയിച്ചിരിക്കുന്നത്. മത്സരത്തിനായി പുതിയ തീയതികൾ പ്രഖ്യാപിക്കുമെന്നും ക്ലബ് അറിയിച്ചു. പരിക്ക് തുടര്‍ന്നാല്‍ ലയണൽ മെസിയുടെ ഇന്റർ മിയാമിക്കെതിരെ നടക്കാനിരിക്കുന്ന പോരാട്ടവും റൊണാൾഡോയ്ക്ക് നഷ്‌ടമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.