Short Vartha - Malayalam News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സൗദി പ്രോ ലീഗ് ഫുട്ബോളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചു

അശ്ലീല ആംഗ്യം കാണിച്ചതിനായിരുന്നു വിലക്ക്. മുപ്പതിനായിരം റിയാല്‍ പിഴയും ചുമത്തിയിരുന്നു. വിലക്ക് അവസാനിച്ചതോടെ ഇനിയുള്ള മത്സരങ്ങളില്‍ താരത്തിന് പങ്കെടുക്കാം. കഴിഞ്ഞയാഴ്ച അല്‍ ശബാബിനെതിരായ 3- 2 വിജയത്തിനു ശേഷമായിരുന്നു മെസി എന്ന് വിളിച്ച് റൊണാള്‍ഡോയെ കാണികളില്‍ ഒരു വിഭാഗം പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ പ്രതികരണമായാണ് താരം അശ്ലീല ആംഗ്യം കാണിച്ചത്.