Short Vartha - Malayalam News

സൗദി സൂപ്പർ കപ്പ് ഫൈനൽ ഇന്ന്

സൗദി സൂപ്പർ കപ്പ് ഫൈനലിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ അൽ ഹിലാലിനെ നേരിടും. ഇന്ത്യൻ സമയം ഇന്ന് രാത്രി 9:45നാണ് മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലാണ് അൽ നസർ ഫൈനലിൽ എത്തിയത്. സെമിഫൈനലിൽ അൽ അഹ്‌ലി സൗദിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അൽ ഹിലാൽ ഫൈനലിൽ എത്തിയത്. അൽ ഹിലാൽ ആണ് നിലവിൽ സൗദി സൂപ്പർ കപ്പിലെ ചാമ്പ്യന്മാർ. 2020ലാണ് അൽ നസർ സൗദി സൂപ്പർ കപ്പിൽ അവസാനമായി ജേതാക്കളായത്. അൽ നസർ തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നത്.