ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിനെ പരാജയപ്പെടുത്തിയാണ് സൗദി സൂപ്പർ കപ്പ് കിരീടം അൽ ഹിലാൽ സ്വന്തമാക്കിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അൽ ഹിലാലിന്റെ ജയം. റൊണാൾഡോയുടെ ഗോളിൽ അൽ നസർ മുന്നിലെത്തിയ ശേഷമാണ് അൽ ഹിലാൽ നാല് ഗോളുകൾ തിരിച്ചടിച്ച് വിജയം കൈവരിച്ചത്. അൽ ഹിലാലിനായി അലക്സാണ്ടർ മിട്രോവിച്ച് രണ്ട് ഗോളും മിലിങ്കോവിച്ച്, മാൽക്കം എന്നിവർ ഓരോ ഗോളുകൾ വീതവും നേടി. അൽ ഹിലാലിന്റെ അഞ്ചാം സൗദി സൂപ്പർ കപ്പ് കിരീട നേട്ടമാണിത്.
Related News
സൗദി സൂപ്പർ കപ്പ് ഫൈനൽ ഇന്ന്
സൗദി സൂപ്പർ കപ്പ് ഫൈനലിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ അൽ ഹിലാലിനെ നേരിടും. ഇന്ത്യൻ സമയം ഇന്ന് രാത്രി 9:45നാണ് മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലാണ് അൽ നസർ ഫൈനലിൽ എത്തിയത്. സെമിഫൈനലിൽ അൽ അഹ്ലി സൗദിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അൽ ഹിലാൽ ഫൈനലിൽ എത്തിയത്. അൽ ഹിലാൽ ആണ് നിലവിൽ സൗദി സൂപ്പർ കപ്പിലെ ചാമ്പ്യന്മാർ. 2020ലാണ് അൽ നസർ സൗദി സൂപ്പർ കപ്പിൽ അവസാനമായി ജേതാക്കളായത്. അൽ നസർ തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നത്.