റിയാദ് സീസണ്‍ കപ്പില്‍ കിരീടം സ്വന്തമാക്കി അല്‍ ഹിലാല്‍

ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍നസ്‌റിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അല്‍ ഹിലാല്‍ പരാജയപ്പെടുത്തിയത്. മിലിങ്കോവിക് സാവിച്ച്, സാലിം അല്‍ ദൗസരി എന്നിവരാണ് അല്‍ ഹിലാലിനായി ഗോളുകള്‍ നേടിയത്. സൗഹൃദ ഫുട്ബാള്‍ ടൂര്‍ണമെന്റായ റിയാദ് സീസണ്‍ കപ്പില്‍ ലയണല്‍ മെസ്സിയുടെ ഇന്റര്‍ മിയാമി, അല്‍ ഹിലാല്‍, അല്‍ നസ്ര്‍ എന്നിങ്ങനെ മൂന്ന് ടീമുകളാണ് മത്സരിച്ചത്.