സൗദി സൂപ്പർ കപ്പ് ഫൈനലിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ അൽ ഹിലാലിനെ നേരിടും. ഇന്ത്യൻ സമയം ഇന്ന് രാത്രി 9:45നാണ് മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലാണ് അൽ നസർ ഫൈനലിൽ എത്തിയത്. സെമിഫൈനലിൽ അൽ അഹ്‌ലി സൗദിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അൽ ഹിലാൽ ഫൈനലിൽ എത്തിയത്. അൽ ഹിലാൽ ആണ് നിലവിൽ സൗദി സൂപ്പർ കപ്പിലെ ചാമ്പ്യന്മാർ. 2020ലാണ് അൽ നസർ സൗദി സൂപ്പർ കപ്പിൽ അവസാനമായി ജേതാക്കളായത്. അൽ നസർ തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നത്.
ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ്: റൊണാള്‍ഡോയുടെ അല്‍ നാസര്‍ പുറത്ത്
ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ UAE ക്ലബ് അല്‍ ഐനിനോട് പരാജയപ്പെട്ടാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നാസര്‍ പുറത്തായത്. റിയാദിലെ കിംഗ് സൗദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് അല്‍ ഐന്‍ വിജയിച്ചത്. ആദ്യ പാദത്തില്‍ അല്‍ ഐനിന്റെ സൗഫിയാനെ റഹിമി നേടിയ ഒരു ഗോളിന് റൊണാള്‍ഡോയുടെ അല്‍ നാസര്‍ പരാജയപ്പെട്ടിരുന്നു.
റിയാദ് സീസണ്‍ കപ്പില്‍ കിരീടം സ്വന്തമാക്കി അല്‍ ഹിലാല്‍
ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍നസ്‌റിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അല്‍ ഹിലാല്‍ പരാജയപ്പെടുത്തിയത്. മിലിങ്കോവിക് സാവിച്ച്, സാലിം അല്‍ ദൗസരി എന്നിവരാണ് അല്‍ ഹിലാലിനായി ഗോളുകള്‍ നേടിയത്. സൗഹൃദ ഫുട്ബാള്‍ ടൂര്‍ണമെന്റായ റിയാദ് സീസണ്‍ കപ്പില്‍ ലയണല്‍ മെസ്സിയുടെ ഇന്റര്‍ മിയാമി, അല്‍ ഹിലാല്‍, അല്‍ നസ്ര്‍ എന്നിങ്ങനെ മൂന്ന് ടീമുകളാണ് മത്സരിച്ചത്.
റൊണാൾഡോയ്ക്ക് പരിക്ക്: സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചു
ചൈനയിൽ നിശ്ചയിച്ചിരുന്ന രണ്ട് സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചതായാണ് സൗദി ക്ലബ് അൽ-നാസർ അറിയിച്ചിരിക്കുന്നത്. മത്സരത്തിനായി പുതിയ തീയതികൾ പ്രഖ്യാപിക്കുമെന്നും ക്ലബ് അറിയിച്ചു. പരിക്ക് തുടര്‍ന്നാല്‍ ലയണൽ മെസിയുടെ ഇന്റർ മിയാമിക്കെതിരെ നടക്കാനിരിക്കുന്ന പോരാട്ടവും റൊണാൾഡോയ്ക്ക് നഷ്‌ടമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.