റൊണാൾഡോയ്ക്ക് പരിക്ക്: സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചു

ചൈനയിൽ നിശ്ചയിച്ചിരുന്ന രണ്ട് സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചതായാണ് സൗദി ക്ലബ് അൽ-നാസർ അറിയിച്ചിരിക്കുന്നത്. മത്സരത്തിനായി പുതിയ തീയതികൾ പ്രഖ്യാപിക്കുമെന്നും ക്ലബ് അറിയിച്ചു. പരിക്ക് തുടര്‍ന്നാല്‍ ലയണൽ മെസിയുടെ ഇന്റർ മിയാമിക്കെതിരെ നടക്കാനിരിക്കുന്ന പോരാട്ടവും റൊണാൾഡോയ്ക്ക് നഷ്‌ടമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.