Short Vartha - Malayalam News

മെസിയും റൊണോള്‍ഡോയുമില്ല; ബാലന്‍ ഡി ഓര്‍ പട്ടിക പ്രസിദ്ധീകരിച്ചു

ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമില്ലാതെ ബാലന്‍ഡി ഓര്‍ പുരസ്‌കാരത്തിനുളള പട്ടിക പ്രസിദ്ധീകരിച്ചു. 2003ന് ശേഷം ഇതാദ്യമായാണ് ഇരു താരങ്ങളുമില്ലാതെ ബാലന്‍ ഡി ഓര്‍ പട്ടിക പുറത്തിറങ്ങുന്നത്. റൊണാള്‍ഡോ അഞ്ച് തവണവും മെസി എട്ടു തവണയുമാണ് പുരസ്‌കാരം നേടിയിട്ടുളളത്. ഒക്ടോബര്‍ 28നാണ് ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാര പ്രഖ്യാപനം.