അല്‍ ഹിലാലിനോട് പരാജയപ്പെട്ട് മെസിയുടെ ഇന്‍റര്‍ മിയാമി

റിയാദ് സീസൺ കപ്പിലെ ആദ്യ മത്സരത്തില്‍ സൗദി ക്ലബ് അല്‍ ഹിലാലിനോട് നാലിനെതിരെ മൂന്ന് ഗോളിനാണ് ലയണല്‍ മെസിയുടെ ഇന്‍റര്‍ മിയാമി പരാജയപ്പെട്ടത്. സൗദിയിലെ റിയാദ് കിങ്ഡം അറീന സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ഫെബ്രുവരി ഒന്നിന് സൗദിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്‌റുമായാണ് ഇന്‍റര്‍ മിയാമിയുടെ അടുത്ത മത്സരം.