മെസിയും റൊണോള്‍ഡോയുമില്ല; ബാലന്‍ ഡി ഓര്‍ പട്ടിക പ്രസിദ്ധീകരിച്ചു
ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമില്ലാതെ ബാലന്‍ഡി ഓര്‍ പുരസ്‌കാരത്തിനുളള പട്ടിക പ്രസിദ്ധീകരിച്ചു. 2003ന് ശേഷം ഇതാദ്യമായാണ് ഇരു താരങ്ങളുമില്ലാതെ ബാലന്‍ ഡി ഓര്‍ പട്ടിക പുറത്തിറങ്ങുന്നത്. റൊണാള്‍ഡോ അഞ്ച് തവണവും മെസി എട്ടു തവണയുമാണ് പുരസ്‌കാരം നേടിയിട്ടുളളത്. ഒക്ടോബര്‍ 28നാണ് ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാര പ്രഖ്യാപനം.
റിയാദ് സീസൺ കപ്പിലെ ആദ്യ മത്സരത്തില്‍ സൗദി ക്ലബ് അല്‍ ഹിലാലിനോട് നാലിനെതിരെ മൂന്ന് ഗോളിനാണ് ലയണല്‍ മെസിയുടെ ഇന്‍റര്‍ മിയാമി പരാജയപ്പെട്ടത്. സൗദിയിലെ റിയാദ് കിങ്ഡം അറീന സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ഫെബ്രുവരി ഒന്നിന് സൗദിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്‌റുമായാണ് ഇന്‍റര്‍ മിയാമിയുടെ അടുത്ത മത്സരം.
ബാലൻ ഡി ഓറിന് വിശ്വാസ്യത നഷ്ടപ്പെട്ടതായി ഫുട്ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ
ബാലൻ ഡി ഓര്‍, ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങള്‍ വസ്തുതകളെ അടിസ്ഥാനമാക്കിയല്ല നൽകുന്നത്. ഈ സംഘടനകളുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയാവുന്നതിനാല്‍ ഇപ്പോൾ ഈ പുരസ്‌കാര ചടങ്ങുകൾ താന്‍ കാണാറില്ല. മെസ്സിയോ ഹാളണ്ടോ എംബാപ്പെയോ മികച്ച കളിക്കാരല്ല എന്നല്ല അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നും പോർച്ചുഗൽ താരം റൊണാൾഡോ പറഞ്ഞു.
മെസ്സി പോയ വര്‍ഷത്തെ ഫിഫ പുരസ്‌കാരത്തിന് അര്‍ഹനല്ലെന്ന് ഫുട്‌ബോള്‍ ഇതിഹാസം മത്തേയോസ്
2023 കലണ്ടര്‍ വര്‍ഷത്തിലെ ലയണല്‍ മെസ്സിയുടെ പ്രകടനങ്ങള്‍ ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടാന്‍ അര്‍ഹതപ്പെട്ടത് ആയിരുന്നില്ല. മെസ്സി കഴിഞ്ഞ കൊല്ലം വലിയ കിരീടങ്ങളൊന്നും നേടിയിട്ടില്ല. ടീം എന്ന നിലയില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയും താരം എന്ന നിലയില്‍ എര്‍ലിംഗ് ഹാളണ്ടും ആണ് പോയ വര്‍ഷം മികച്ച പ്രകടനം നടത്തിയതെന്നും മുന്‍ ജര്‍മന്‍ ഫുട്‌ബോള്‍ താരം ലോതര്‍ മത്തേയോസ് പറഞ്ഞു.
ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസ്സിക്ക്
എര്‍ലിങ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസ്സി പുരസ്കാരം സ്വന്തമാക്കിയത്. മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം മെസ്സിക്ക് ലഭിക്കുന്നത് 8–ാം തവണയാണ്. പുരസ്‌കാര നിർണയത്തിനായി 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള താരങ്ങളുടെ പ്രകടനമാണ് പരിഗണിച്ചത്.