മെസിയുടെ ഇന്റര്‍ മിയാമിയെ തകര്‍ത്തെറിഞ്ഞ് റൊണാള്‍ഡോയുടെ അല്‍ നസ്ര്‍

റിയാദിലെ കിങ്ഡം അറീന സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തില്‍ മെസിയുടെ ഇന്റര്‍ മിയാമിയെ 6-0 നാണ് സൗദി ക്ലബ്ബായ അല്‍ നസ്ര്‍ പരാജയപ്പെടുത്തിയത്. റൊണാള്‍ഡോയും മെസിയും നേരിട്ട് ഏറ്റുമുട്ടുന്ന മത്സരമെന്ന തരത്തില്‍ ആരാധക ശ്രദ്ധ നേടിയിരുന്നെങ്കിലും പരിക്കു കാരണം റൊണാള്‍ഡോ കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. നേരത്തെ സൗദിയുടെ അല്‍ ഹിലാലിനോടും ഇന്റര്‍ മിയാമി പരാജയപ്പെട്ടിരുന്നു.